|    Aug 15 Wed, 2018 7:56 pm
FLASH NEWS

പ്രത്യാശ അയല്‍പക്കവേദി കൂട്ടായ്മ വാര്‍ഷികാഘോഷം

Published : 5th April 2018 | Posted By: kasim kzm

ഒളവണ്ണ: പ്രത്യാശ സ്വയം സഹായ സംഘം പാലാഴി മേഖല വാര്‍ഷിക പരിപാടി ‘ഫെമിലിയ 2018’ സംഘടിപ്പിച്ചു. മേഖലയിലെ ബിസ്മി വനിത, ഒരുമ വനിത, പരസ്പരം വനിത, സൗഭാഗ്യം വനിത, ഹൃദയം വനിത, റാഹത്ത് വനിത, തനിമ വനിത തുടങ്ങി എട്ടോളം വനിത സ്വയം സഹായ സംഘങ്ങളില്‍ നിന്നായി നൂറില്‍പരം സ്ത്രീകള്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് പാലാഴി  ഗ്രൗണ്ടില്‍ നിന്ന്്് ആരംഭിച്ച  വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടികള്‍,ഫാമിലി കൗണ്‍സിലിംഗ് വിദഗ്ദ്ധന്‍ ഡോ. സി എച്ച് അഷ്‌റഫ് അവതരിപ്പിച്ച ഹാപ്പി ഫാമിലി ക്ലാസ്, കുട്ടികളുടെ ആരോഗ്യ പരിപാലനത്തെ കുറിച്ച് ഡോ. ഒമര്‍ അബ്ദുല്ലയുടെ വിശദീകരണ ക്ലാസ്സ്, ഇഖ്‌റഅ ഹോസ്പിറ്റലിന്റെ കീഴില്‍ നടന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാംപ്, പ്രദേശത്തെ മുതിര്‍ന്ന വ്യക്തികളെ ആദരിക്കല്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹസീന എ പി ഉദ്ഘാടനം ചെയ്തു. പ്രത്യാശ ജില്ലാ പ്രസിഡന്റ് ഇ നാസര്‍, സെക്രട്ടറി എന്‍ കെ സുഹറാബി, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ കെ കബീര്‍, എസ്ഡിടിയു ജില്ലാ സെക്രട്ടറി ഫിര്‍ഷാദ്, നസീമ പാലാഴി, ഷഹലത്ത് പാലാഴി, ദാത്രി പാലാഴി, ഫാദിയ പാലാഴി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss