|    Nov 20 Tue, 2018 3:32 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രത്യാശയുടെ പുലരിയെ പരിചയപ്പെടുത്തുക: ഡോ. സുബൈര്‍ ഹുദവി

Published : 4th November 2018 | Posted By: AAK

ദമ്മാം: ഇസ്ലാമിക സംസ്‌കാരവും നാഗരികതയും ലോകത്തിന് നല്‍കിയ സംഭാവനകള്‍ അതിബൃഹത്തായിരുന്നുവെന്ന് പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ പറഞ്ഞു. ദമ്മാം എസ്‌കെഐസി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ ആഹ്വാനം ശിരസാ വഹിച്ച് പൂര്‍വകാല മുസ്ലിം സമൂഹം ലോകത്തിന്റെ നാനാ ദിക്കിലേക്കും പടര്‍ന്നൊഴുകി. യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പ് ലോകത്തിന് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നത് അറേബ്യയിലെ മസ്ജിദുകളായിരുന്നു. പള്ളികളും കലാലയങ്ങളും ഗ്രന്ഥശാലകളും ചിന്തയും ഗവേഷണവും കൊണ്ട് പ്രഭ ചൊരിഞ്ഞ ഒരു സുവര്‍ണ കാലം കടന്നു പോയിട്ടുണ്ട്. അത് തിരിച്ചെടുക്കാനുള്ള പ്രത്യാശയും പ്രതീക്ഷയുമാണ് ഇനിയും ലോകത്തിന് നല്‍കേണ്ടത്. നിരാശയുടെയും നിര്‍ജ്ജീവതയുടെയും ജഡീകരിക്കപ്പെടുന്ന ബോധന രീതികള്‍ക്ക് പകരം ഇസ്‌ലാമിന്റെ പ്രകാശധാര തേടിയെത്തുന്ന നവലോക താല്പര്യത്തെ സമൂഹത്തിനു പരിചയപ്പെടുത്തുകയാണ് വേണ്ടതെന്നും ഹുദവി ഓര്‍മപ്പെടുത്തി. പാരഗണ്‍ ഓഡി റ്റോറിയത്തില്‍ ഫവാസ് ഹുദവി അധ്യക്ഷത വഹിച്ച ചടങ്ങ് സുഹൈല്‍ ഹുദവി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍റഹ്മാന്‍ പൂനൂര്‍, മുസ്തഫ ദാരിമി സംസാരിച്ചു. ദഅവാ നിര്‍മിതിയിലേക്കുള്ള എസ്‌കെഐസിയുടെ സഹായധനം സിയാദ് ഹാജി കൈമാറി. മന്‍സൂര്‍ ഹുദവി സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss