|    Oct 20 Fri, 2017 10:57 am
FLASH NEWS
Home   >  National   >  

പ്രത്യാക്രമണം ഐക്യരാഷ്ട്ര സഭയില്‍;തിരക്കിട്ട സൈനിക നടപടികളില്ല

Published : 19th September 2016 | Posted By: mi.ptk

modi-and-rajnath-sinhg

ന്യൂഡല്‍ഹി: പാകിസ്താനെതിരെ തിരക്കിട്ട സൈനിക നീക്കം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും കരസേന മേധാവിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യുഎന്‍ സമ്മേളനത്തില്‍ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കും. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന കാര്യം ചര്‍ച്ചചെയ്‌തെങ്കിലും തിരക്കിട്ട സൈനിക നടപടി വേണ്ടെന്നാണ് തീരുമാനം.
ജമ്മുകശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരും കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഞായറാഴ്ച നിയന്ത്രണ രേഖക്ക് സമീപമുള്ള ഉറി മേഖലയിലെ കരസേന ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെടുകയും നാല് അക്രമികളെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും ഉറിയിലെ ആക്രമണം ഭീരുത്വമാണെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക