|    Oct 21 Sun, 2018 7:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതീഷ് വിശ്വനാഥിനെതിരേ പോപുലര്‍ ഫ്രണ്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കി

Published : 10th December 2017 | Posted By: kasim kzm

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പേജിലൂടെ പ്രകോപനപരമായി പ്രചാരണം നടത്തുന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാസെക്രട്ടറി കെ എസ് നൗഷാദ് എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ സംഘപരിവാര പ്രവര്‍ത്തകന്‍ ചുട്ടുകൊന്നതിനെ ന്യായീകരിച്ച് പ്രതീഷ് വിശ്വനാഥന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ലൗജിഹാദ് തുടര്‍ന്നാ ല്‍ ചുട്ടുകൊല്ലല്‍ ആവര്‍ത്തിക്കുമെന്ന തരത്തില്‍ ഭീഷണി മുഴക്കുന്ന ഇയാളുടെ പോസ്റ്റിനെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.  ബാബരി മസ്ജിദ് തകര്‍ത്തതുപോലെ കാശിയിലെയും മധുരയിലെയും പള്ളിക ള്‍ പൊളിച്ചുമാറ്റണമെന്ന   ഫേസ്ബുക്ക് പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന പേരില്‍ കേരളത്തില്‍ ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുന്ന പ്രതീഷ് വിശ്വനാഥ് പ്രകോപനം സൃഷ്ടിക്കുന്ന പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്്. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കു നേരെ വിദ്വേഷപരമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയത്. പരാതി പരിശോധിച്ച സിറ്റി പോലിസ് കമ്മീഷണര്‍ കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ സെല്ലിനു കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss