|    Aug 16 Wed, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്തു

Published : 3rd August 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ രാജു ജോസഫിനെ പോലിസ് അറസ്റ്റ് ചെയ്തു. തെളിവു നശിപ്പിക്കലുമായി ബന്ധപ്പെട്ടാണ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നടിയെ ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തുന്നതിനു മുമ്പ് പ്രതീഷ് ചാക്കോയെ  ഏല്‍പിച്ചിരുന്നുവെന്ന് സുനി മൊഴി നല്‍കിയിരുന്നു. സുനി നല്‍കിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും രാജു ജോസഫിനെ ഏല്‍പിച്ചെന്നും ഇയാള്‍ ഇതു നശിപ്പിക്കുകയായിരുന്നുവെന്നും പ്രതീഷ് ചാക്കോ അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നുവത്രേ. നേരത്തേ രാജു ജോസഫിനെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇന്നലെ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക