|    Mar 23 Thu, 2017 7:55 am
FLASH NEWS

പ്രതീക്ഷ നല്‍കി സംസ്ഥാന ബജറ്റ്

Published : 9th July 2016 | Posted By: SMR

കൊച്ചി: വാണിജ്യ തലസ്ഥാനമെന്നറിയപ്പെടുന്ന ജില്ലയില്‍ നിന്നും മന്ത്രിമാരില്ലെങ്കിലും അതിന്റെ കുറവ് ഏകദേശം നികത്തിയുള്ള പരിഗണനയാണ് ബജറ്റില്‍ മന്ത്രി തോമസ് ഐസക്ക് നല്‍കിയിരിക്കുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. നിരവധി പുതിയ പദ്ധതികള്‍, വ്യവസായം, റോഡ്, പാലങ്ങള്‍, മേല്‍പാലങ്ങള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, സ്മാരകങ്ങള്‍, സ്‌റ്റേഡിയങ്ങള്‍ എന്നിവയ്‌ക്കെല്ലാം ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.—
ഐടി മേഖലയ്ക്കാണ് കൂടുതല്‍ പ്രധാന്യം ലഭിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭമായ കളമശ്ശേരിയിലെ ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ 3.—4 ലക്ഷം ചരുതശ്ര അടി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് 225 കോടി രൂപ വകയിരുത്തി. മറ്റ് വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 60കോടി രൂപയും വകയിരുത്തി. നൂതന ആശയങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പ്രോല്‍സാഹനവും ഇവയില്‍ തിരഞ്ഞെടുത്തവയ്ക്ക് ഒരുകോടി രൂപവീതം ഈടില്ലാത്ത വായ്പയും ലഭ്യമാക്കി 5 വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് യൂനിറ്റുകള്‍ക്ക് കെഎഫ്‌സി വഴി 50 കോടി രൂപ ചെലവഴിക്കും.
കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കായി 500 കോടി വകയിരുത്തി. കൊച്ചി പാലക്കാട് വ്യവസായ ഇടനാഴിയും കൊച്ചിയിലേക്ക് വ്യവസായ സംരങ്ങളെ ആകര്‍ഷിക്കും.— എറണാകുളം കേന്ദ്രമാക്കി ആയിരം പുതിയ സി എന്‍ജി ബസുകള്‍ ഇറക്കുന്നതിന് 300 കോടി രൂപ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിന്ന് കെഎസ്ആര്‍ടി സിക്ക് വായ്പയായി ലഭ്യമാക്കുമെന്ന് ബജറ്റില്‍ പറയുന്നു. സംസ്ഥാനത്ത് അനുവദിച്ച മൂന്ന് അഗ്രോപാര്‍ക്കുകളിലൊന്നും എറണാകുളത്തിനാണ്.— പുതിയ പാലങ്ങള്‍ക്കും റോഡിനും മാത്രം 500 കോടിയിലേറെ രൂപ അനുവദിച്ചിട്ടുണ്ട്.—
എറണാകുളം മഹാരാജാസ് കോളജ് ഡിജിറ്റല്‍ കോളജാക്കി മികവിന്റെ കേന്ദ്രമാക്കും. സഹോദരന്‍ അയ്യപ്പന്റെ പേരില്‍ സാംസ്‌കാരിക സമുച്ചയത്തിന് 40 കോടി അനുവദിച്ചു.— ചെറായിലെ പണ്ഡിറ്റ് കറുപ്പന്‍ മെമ്മോറിയലിന് 50 ലക്ഷവും, സഹോദരന്‍ മെമ്മോറിയലിന് 25 ലക്ഷവും, കൊച്ചി സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റ് സ്റ്റഡീസിന് 25 ലക്ഷവും കൊച്ചി പബ്ലിഷിങ് നെക്സ്റ്റ് കോണ്‍ഫറന്‍സിന് 10 ലക്ഷവും, മൂവാറ്റുപുഴ അജു ഫൗണ്ടേഷന് 10 ലക്ഷവും വകയിരുത്തി.—
തൃപ്പുണ്ണിത്തുറ കഥകളി കേന്ദ്രത്തിന്റെ വാര്‍ഷിക ഗ്രാന്റ് 50,000 രൂപയായി ഉയര്‍ത്തി.—
എറണാകുളം, കോതമംഗലം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ റവന്യൂ ടവര്‍ നിര്‍മിക്കാനും ബജറ്റില്‍ നര്‍ദേശിച്ചിട്ടുണ്ട്.— മുസിരിസ് പൈതൃക ടൂറിസം പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നതാണ് ടൂറിസം മേഖലയില്‍ ജില്ലയുമായി ബന്ധപ്പെട്ട ഏക ബജറ്റ് പ്രഖ്യാപനം. അന്തര്‍ദേശീയ ടൂറിസം സര്‍ക്യൂട്ടായ സ്‌പൈസസ് റൂട്ട് വികസിപ്പിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. മേജര്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് പ്രോജക്ട് എന്ന ശീര്‍ഷകത്തില്‍ വകയിരുത്തിയിരിക്കുന്ന 2536 കോടി രൂപയില്‍ കൊച്ചി മെട്രോയ്ക്കും ഉപയോഗപ്പെടുത്താമെന്ന് മന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ആവശ്യമായ പണം തടസ്സമില്ലാതെ ലഭ്യമാക്കുമെന്നും മന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

(Visited 55 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക