|    Jan 24 Tue, 2017 6:45 pm
FLASH NEWS

പ്രതീക്ഷിച്ച നേട്ടങ്ങള്‍ ലഭിച്ചില്ലെന്ന് ബാബു ജോര്‍ജ്

Published : 9th July 2016 | Posted By: SMR

പത്തനംതിട്ട: ഇടതുസര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജില്ലയ്ക്ക് പ്രതീക്ഷിച്ച നേട്ടം ലഭിച്ചിട്ടില്ലെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ്. ജില്ലയില്‍ യുഡിഫ് സര്‍ക്കാര്‍ കൊണ്ടു വന്ന പല പദ്ധതി—കള്‍ക്കും തുടര്‍ച്ചയില്ലാതെയാണ് പുതിയ പല സ്വപ്‌നപദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്. പലതും അഞ്ചു വര്‍ഷങ്ങള്‍ക്കൊണ്ട് നടപ്പാക്കാന്‍ കഴിയാത്തവയുമാണ്.
സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച നൂറുകൂട്ടം പദ്ധതികള്‍ക്കിടെ പത്തനംതിട്ടയുടെ പേരുകൂടി ചേര്‍ത്തു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇവയ്ക്കാവശ്യമായ ഫണ്ട് ലഭിക്കുമെന്ന് യാതൊരു ഉറപ്പും ധനമന്ത്രിക്കുമില്ലെന്നാണ് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാവുന്നത്. ടൂറിസം രംഗത്തെ വളര്‍ച്ചയ്ക്കാവശ്യമായ പുതിയ പദ്ധതികളൊന്നും ആവിഷ്‌കരിച്ചില്ല.
ഈ വര്‍ഷം ക്ലാസുകള്‍ ആരംഭിക്കാമായിരുന്ന കോന്നിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും അടക്കം സ്ഥലംമാറ്റിയതിലൂടെ ക്ലാസുകള്‍ ആരംഭിക്കുന്നത് വൈകിപ്പിക്കാനുള്ള ശ്രമമാണ്. രാഷ്ട്രീയമായ പകപോക്കലിനു ബജറ്റ് പ്രസംഗം വഴിതെളിച്ചിരിക്കുകയാണ്. യുഡിഎഫ് പ്രതിനിധാനം ചെയ്യുന്ന കോന്നി മണ്ഡലത്തെ പൂര്‍ണമായി അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക