|    Oct 20 Fri, 2017 9:04 am
FLASH NEWS

പ്രതീക്ഷയോടെ കടലില്‍ ഇറങ്ങിയ ബോട്ടുകള്‍ക്ക് ആദ്യ ദിനം നിരാശ

Published : 2nd August 2017 | Posted By: fsq

 

മട്ടാഞ്ചേരി: ട്രോളിങ് നിരോധനത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ കടലില്‍ ഇറങ്ങിയ ബോട്ടുകള്‍ക്ക് ആദ്യദിനം നിരാശയുടേത്. പേഴ്‌സിന്‍ നെറ്റ് ബോട്ടുകളാണ് ഇന്നലെ അടുത്തത്. വൈകീട്ടോടെ തോപ്പുംപടി ഹാര്‍ബറില്‍ കയറിയ ബോട്ടുകളില്‍ പലതിനും കാര്യമായ മല്‍സ്യം ലഭിച്ചില്ല. കുറഞ്ഞ തോതില്‍ അയലയും വറ്റയുമാണ് ലഭിച്ചത്. പല ബോട്ടുകള്‍ക്കും മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയില്‍ പണം ലഭിച്ചപ്പോള്‍ ഒന്നോ രണ്ടോ ബോട്ടുകളില്‍ ഒരു ലക്ഷം രൂപ വരെയുള്ള മല്‍സ്യം ലഭിച്ചു. സാധാരണ രീതിയില്‍ ട്രോളിങ് നിരോധനം കഴിഞ്ഞ് ഇറങ്ങുന്ന ബോട്ടുകള്‍ക്ക് കാര്യമായി മല്‍സ്യം ലഭിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടാവാത്തത് മല്‍സ്യമേഖലയെ നിരാശയിലാക്കി. അതേസമയം ട്രോള്‍ നെറ്റ് ബോട്ടുകള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിഞ്ഞേ കയറുകയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക