|    Aug 21 Tue, 2018 4:13 pm
FLASH NEWS

പ്രതീക്ഷകള്‍ അസ്തമിച്ചു; അഫ്‌സല്‍ വിടവാങ്ങി

Published : 4th August 2018 | Posted By: kasim kzm

ചന്ദനത്തോപ്പ്: സുമനസ്സുകളായ നൂറുകണക്കിന് പേരുടെ പ്രതീക്ഷകളും പ്രാര്‍ഥനകളും വിഫലമാക്കി മരണം അഫ്‌സലിനെ കവര്‍ന്നെടുത്തു. ചന്ദനത്തോപ്പ് ചാത്തിനാംകുളം ഈച്ചന്റുവിള പുത്തന്‍വീട്ടില്‍ സുജിതയുടെ മകന്‍ അഫ്‌സലാ(17)ണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഒരു വര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലാണ് അഫ്‌സലിന് രക്താര്‍ബുദം ബാധിച്ചതായി കണ്ടെത്തുന്നത്. ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനുള്ള ഭാരിച്ച സാമ്പത്തിക ചെലവ് കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇതുസംബന്ധിച്ച് തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് അഫ്‌സലിന് സഹായ ഹസ്തവുമായി നിരവധി പേര്‍ രംഗത്തെത്തി. സാമൂഹികമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചപ്പോള്‍ ആ വഴിയും സഹായങ്ങളെത്തി.
തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്ത്രിക്രിയ നടത്തുകയും ചെയ്തു. ശസ്ത്രിക്രിയയ്ക്ക് ശേഷം രോഗം സുഖപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആരോഗ്യ നില വഷളാവുകയായിരുന്നു. തുടര്‍ന്ന് പല തവണ ആശുപത്രിയില്‍ ചികില്‍സ തേടിയെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തില്‍ പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു അഫ്‌സലിന് അസുഖം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് പഠനം മുന്നോട്ടുകൊണ്ടുപോകാനായില്ല. ഇന്നലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നിരവധി പേരാണ് എത്തിയത്.
ഉച്ചയോടെ ചാത്തിനാംകുളം ജുംആ മസ്ജിന് ഖബര്‍സ്ഥാനില്‍ ഖബറടക്കി. കാംപസ് ഫ്രണ്ട് ചിറയില്‍ യൂനിറ്റ് അംഗമായിരുന്നു അഫ്‌സല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss