|    Jun 23 Fri, 2017 3:50 pm
FLASH NEWS
Home   >  Sports  >  Cricket  >  

പ്രതീക്ഷകളും രണ്ടരക്കോടിയും വെറുതെ ആയില്ല; കന്നി മല്‍സരത്തില്‍ മിന്നിതിളങ്ങി സിറാജ്

Published : 20th April 2017 | Posted By: ev sports


ഹൈദരാബാദ്: ഈ സീസണിലെ താരലേലത്തില്‍ രണ്ടരക്കോടി രൂപ മുടക്കിയാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് മുഹമ്മദ് സിറാജിനെ ടീമിലെത്തിച്ചത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയില്‍ നിന്ന് രണ്ടരക്കോടിയിലേക്കുയര്‍ന്ന് ഓട്ടോ ട്രൈവറുടെ മകനായ സിറാജിന്റെ മൂല്യം അതുക്കും മേലെ എന്ന് തെളിയിക്കുന്ന പ്രകടനമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ താരം പുറത്തെടുത്തത്. കന്നി മല്‍സരത്തില്‍ ടീമിന്റെ പ്രതീക്ഷകള്‍ കാത്ത് നാല് ഓവറില്‍ 39 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ഡെല്‍ഹിക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന മലയാളി താരം സഞ്ജും സാംസണിന്റെ വിക്കറ്റും സാം ബില്ലിങ്‌സിന്റെ വിക്കറ്റുമാണ് സിറാജ് നേടിയത്.
മല്‍സരശേഷം അരങ്ങേറ്റ മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായതിന്റെ സന്തോഷത്തിലായിരുന്നു സിറാജ്. രാവിലെ തന്നെ ടീമിലുണ്ടാകുമെന്ന് അറിയിപ്പുകിട്ടിയതിനാല്‍ മികച്ച പരിശീലനം നേടിയിരുന്നു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയത് തന്റെ ആത്മവിശ്വാസം ഉയര്‍ത്തിയെന്നും സഞ്ജുവിന്റേയും ബില്ലിങ്‌സിന്റേയും വിക്കറ്റുകള്‍ നേടാനായതില്‍ സന്തോഷുണ്ടെന്നും സിറാജ് മല്‍സരശേഷം പ്രതികരിച്ചു. ഭുവനേശ്വര്‍ കുമാറില്‍നിന്നും ആശിഷ് നെഹ്‌റയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്നും അവരുടെ ഉപദേശങ്ങള്‍ കരുത്തായെന്നും സിറാജ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക