|    Oct 20 Fri, 2017 6:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതിസന്ധിയെങ്കിലും പവര്‍കട്ടോ ലോഡ്‌ഷെഡിങോ ഉണ്ടാവില്ല: മന്ത്രി

Published : 12th October 2016 | Posted By: SMR

തിരുവനന്തപുരം: ഡാമുകളില്‍ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതിനാല്‍ സംസ്ഥാനത്ത് വൈദ്യുത ഉല്‍പാദനത്തില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഡാമില്‍ ആവശ്യത്തിന്റെ 45 ശതമാനം വെള്ളമേയുള്ളൂ. വേനല്‍ കടുക്കുന്ന മാര്‍ച്ച്-ഏപ്രില്‍ മാസത്തെ ആവശ്യത്തിനായി സോളാര്‍ വൈദ്യുതി വാങ്ങുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
പ്രതിസന്ധിയുണ്ടെങ്കിലും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പവര്‍കട്ടോ ലോഡ്‌ഷെഡ്ഡിങ്ങോ ഏര്‍പ്പെടുത്തില്ലെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വലിയ വൈദ്യുതി പദ്ധതികള്‍ ആലോചിക്കാതെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവില്ല. പരിസ്ഥിതിക്ക് ആഘാതമാവാതെ ഇത്തരം പദ്ധതികള്‍ എങ്ങനെ നടപ്പാക്കാനാവുമെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. 100 സ്‌ക്വയര്‍ മീറ്ററില്‍ താഴെ ചുറ്റളവുള്ള നിര്‍ധന കുടുംബങ്ങള്‍ക്ക് യാതൊരു രേഖയുമില്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക