|    Jun 25 Sun, 2017 12:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിസന്ധിയില്‍ ഇന്ത്യയെ രക്ഷിച്ചത് കള്ളപ്പണം: അഖിലേഷ് യാദവ്

Published : 16th November 2016 | Posted By: SMR

ലഖ്‌നോ: ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിച്ചത് കള്ളപ്പണമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഞാന്‍ കള്ളപ്പണത്തിനെതിരാണ്. എന്നാല്‍, ആഗോളരംഗത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ ബാധിക്കാതിരിക്കുന്നത് കള്ളപ്പണത്തിന്റെ ശക്തമായ സാന്നിധ്യം മൂലമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അഖിലേഷ് പറഞ്ഞു.
ഇന്തോ-മ്യാന്‍മര്‍-തായ്‌ലന്‍ഡ് സൗഹൃദ കാര്‍ റാലി ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കിയതിലൂടെ സാധാരണക്കാര്‍ക്ക് കടുത്ത ദ്രോഹമാണ് കേന്ദ്രസര്‍ക്കാരുണ്ടാക്കിയത്. ഇത് കള്ളപ്പണം ഇല്ലാതാക്കുകയില്ല. അഴിമതി അവസാനിപ്പിക്കുന്നത് നല്ല കാര്യമാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമാവണം. എന്നാല്‍, നോട്ടുകള്‍ അസാധുവാക്കിയതിലൂടെ മാത്രം അത് സാധിക്കുകയില്ല. കള്ളപ്പണം സൂക്ഷിച്ചുവച്ചവര്‍ 2,000 രൂപയുടെ നോട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.ആശുപത്രികളിലും മരുന്നുകടകളിലും നവംബര്‍ 30വരെ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക