|    May 22 Tue, 2018 3:37 pm
FLASH NEWS

പ്രതിസന്ധികളാല്‍ പൊതുസമൂഹവും പുതുതലമുറയും അസ്വസ്ഥരായിക്കൊണ്ടിരിക്കുന്നു : കാനം രാജേന്ദ്രന്‍

Published : 23rd June 2017 | Posted By: fsq

 

തൃശൂര്‍: സാമൂഹിക നീതിയും മനുഷ്യ സ്വാതന്ത്ര്യവും നേരിടുന്ന പ്രതിസന്ധികളാല്‍ പൊതുസമൂഹവും പുതുതലമുറയും അസ്വസ്ഥരായിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇന്ത്യന്‍ ഫാഷിസത്തിന്റെ പ്രതിക്രിയാ സിദ്ധാന്തം ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തകര്‍ക്കുകയാണെന്ന് കെഇഎന്‍ കുഞ്ഞഹമ്മദും പ്രസ്താവിച്ചു.പവനന്‍ ഫൗണ്ടേഷന്‍ പുരസ്‌കാര സമര്‍പ്പണവും പവനന്‍ സ്മരണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ചടങ്ങില്‍ ഭക്ഷണത്തിന്റെ ജനാധിപത്യം എന്ന വിഷയത്തില്‍ പവനന്‍ സ്മാരക പ്രഭാഷണം നിര്‍വഹിച്ചാണ് കെഇഎന്‍ പ്രതികരിച്ചത്.സമൂഹം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് ഓരോ വ്യക്തിയും പരിശോധിക്കേണ്ട കാലമാണിതെന്ന് കാനം പറഞ്ഞു. ആരോ പശുവിനെ പൂജിക്കുന്നുവെന്ന കാരണത്താല്‍ മറ്റുള്ളവര്‍ പശുവിനെ കൊന്നൊടുക്കുന്നുവെന്ന സൈദ്ധാന്തമാണ് ഫാസിസം പ്രചരിപ്പിക്കുന്നതെന്ന് കെഇഎന്‍ അഭിപ്രായപ്പെട്ടു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പവനന്‍ കുറിച്ചുവച്ച ബ്രഹ്മാനന്ദ ശിവയോഗി എന്ന പുസ്തകത്തിന്റെ പ്രകാശനം കാനം രാജേന്ദ്രന്‍ പ്രഫ.എം ഹരിദാസിന് കൈമാറി നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ചെറുകഥാകൃത്ത് എന്‍ രാജന്‍ സ്വീകരിച്ചു. മൂന്ന് മുടിവെട്ടുകാര്‍ എന്ന കഥാസമാഹാരത്തിനായിരുന്നു പുരസ്‌കാരം. ഡോ.കെ പി മോഹനന്‍ പവനന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. കടാങ്കോട് പ്രഭാകരന്‍, അഡ്വ.അനില്‍കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss