|    Nov 14 Wed, 2018 6:54 pm
FLASH NEWS

പ്രതിഷേധ പ്രകടനം

Published : 14th July 2018 | Posted By: kasim kzm

കാട്ടാക്കട: അഭിമന്യൂ കൊലപാതകത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സം സ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലിസ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് കാട്ടാക്കട ഡിവിഷന്‍ പ്രതിഷേധ പ്രകടനം നടത്തി. പോപുലര്‍ ഫ്രണ്ട് കാട്ടാക്കട ഡിവിഷന്‍ സെക്രട്ടറി ഷിയാസ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിക്കിടയില്‍ നിര്‍ഭാഗ്യകരമായി നടന്ന ഒരു കൊലയുടെ പേരില്‍ ഒരു സംഘടനയുടെ സം സ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് ചരിത്രത്തി ല്‍ തന്നെ നടന്നിട്ടില്ലാ ത്ത കാര്യമാണെന്നും സിപിഎം പോലിസിനെ ഉപയോഗിച്ച് രാഷ്ട്രീയപകപോക്കല്‍ നടത്തുകയാണെ ന്നും അദ്ദേഹം പറ ഞ്ഞു. എസ്ഡിപിഐ കാട്ടാക്കട മണ്ഡലം സബീര്‍ കൊല്ലംകോണം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അരുവിക്കരയില്‍ പുതിയ പാലം:
സര്‍വേ നടപടികള്‍ ആരംഭിച്ചുനെടുമങ്ങാട്: അരുവിക്കര ഡാമിനു കുറുകെ പുതിയ പാലം നിര്‍മ്മിക്കുന്നതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി സര്‍വേ നടപടികള്‍ ആരംഭിച്ചതായി കെഎസ് ശബരീനാഥന്‍ എംഎല്‍എ അറിയിച്ചു. സര്‍വ്വേ നടപടികളും മണ്ണ് പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷം പാലത്തിന്റെ ഡിസൈനും വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കി തുക അനുവദിക്കുന്നതിനായി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു.
ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവും സ്ഥിതി ചെയ്യുന്ന ഇവിടെ നിലവിലെ പാലത്തിന് വീതി കുറവായതിനാല്‍ പുതിയപാലം വേണമെന്ന് നേരത്തെ നിയമസഭയില്‍ സബ്മിഷനിലൂടെ എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്തെ വളരെ പഴക്കം ചെന്ന തൂണുകളില്‍ 1980 കാലഘട്ടങ്ങളില്‍ നിര്‍മിച്ച പാലമാണ് നിലവിലുള്ളത്.

ദുരന്തങ്ങള്‍ തുടരുന്നു:
തീരവാസികള്‍ ആശങ്കയില്‍ എം  എം  അന്‍സാര്‍

കഴക്കൂട്ടം: ചെറിയ ഇടവേളക്ക് ശേഷം പെരുമാതുറ മുതലപൊഴിതുറമുഖത്ത് വീണ്ടും രണ്ട് ജീവനുകള്‍ കടലെടുത്തതോടെ പ്രദേശത്ത് വീണ്ടും ആശങ്ക. ഹാര്‍ബര്‍ നിര്‍മാണം തുടങ്ങി നിര്‍മാണത്തിന്റെ അശാസ്ത്രീയത മൂലം ഇതുവരെ ഈ തുറമുഖം വിഴുങ്ങിയത് 20ഓളം വിലപ്പെട്ട ജീവനുകളാണ്. ഇനിയൊരു ജീവന്‍  കടലെടുക്കരുതേ എന്ന ഈ തീരത്തെ ജനങ്ങളുടെ വിലാപങ്ങള്‍ക്ക് വീണ്ടും ഫലമില്ലാതാവുകയാണ്. മുതലപ്പൊഴി മല്‍സ്യബന്ധന തുറമുഖ നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷം 15 പിന്നിടുകയാണ്. തുറമുഖ നിര്‍മാണം തുടങ്ങിയത് മുതല്‍ നിരവധി തവണ അശാസ്ത്രീയത കണ്ടെത്തി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
ലക്ഷങ്ങള്‍ ചിലവഴിച്ച് വിവിധ പഠനങ്ങള്‍ നടത്തി വീണ്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും അപകടങ്ങള്‍ പതിവാകുകയാണ്. മല്‍സ്യബന്ധന തുറമുഖമാകുമ്പോള്‍ ഏത് പ്രതികൂല കാലാവസ്ഥയിലും മല്‍സ്യതൊഴിലാളികള്‍ക്ക് മല്‍സ്യ ബന്ധനത്തിന് പോകാന്‍ കഴിയുന്ന രീതിയായിരിക്കണം. എന്നാല്‍ മുതലപ്പൊഴി ഹാര്‍ബറാകട്ടെ വര്‍ഷത്തില്‍ സുരക്ഷിതമായി പോകാന്‍ കഴിയുന്നത് മൂന്നോ നാലോ മാസം മാത്രമാണ്.
ബാക്കിയുള്ള മാസങ്ങളിലൊക്കെ അഴിമുഖത്ത് തിരയടി ശക്തമാണ്. തിര അടങ്ങിയാല്‍ മല്‍സ്യതൊഴിലാളികള്‍ ഇത് വഴി കടലിലേക്ക് കടക്കുകയും തിരിച്ച് വരുകയും ചെയ്യും. കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കൊണ്ടാണ് മല്‍സ്യതൊഴിലാളികള്‍ ഇതിന് തയ്യാറാകുന്നത്. 20ല്‍ പരം അപകടമരണങ്ങള്‍ ഇവിടെ സംഭവിച്ചപ്പോള്‍ മാരകമായതും അല്ലാത്തതുമായ പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ നുറുകണക്കിനാണ്. പലരും ഇന്നും ജീവച്ഛവമായി ജീവിക്കുന്നു. 18 കോടി ചിലവില്‍ തുടക്കം കുറിച്ച ഹാര്‍ബര്‍ നിര്‍മാണം ഇന്ന് 50 കോടി കവിഞ്ഞിരിക്കുകയാണ്.
എന്നിട്ടും മനുഷ്യ ജീവനുകള്‍ക്ക് ഒരു സുരക്ഷയുമില്ല. തുറമുഖത്തെ ആഴക്കുറവും പുലിമുട്ട് നിര്‍മാണത്തിനിടെ അഴിമുഖത്ത് പെട്ട കൂറ്റന്‍ പാറകളുമാണ് നിരന്തമായുള്ള തിരയടിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ആഴക്കുറവ് പരിഹരിക്കുന്നതിന് നിരവധി തവണ ഹാര്‍ബര്‍ അതോറിറ്റി വിവിധ ഏജന്‍സികളെ കൊണ്ട് മണല്‍ മാറ്റുന്നതിന് ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയമായിരുന്നു. അവസാനം മുതലപ്പൊഴിതീരത്ത് അദാനിക്ക് പോര്‍ട്ട് നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് തന്നെ തുറമുത്തിന്റെ ആഴംകൂട്ടാമെന്നുള്ള കരാറിലാണ്. അദാനിപോര്‍ട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും അഴിമുഖത്തെ ട്രഡ്ജിങ് തുടങ്ങിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss