|    Feb 23 Fri, 2018 5:46 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രതിഷേധവുമായി അറബ് രാജ്യങ്ങള്‍

Published : 20th December 2017 | Posted By: kasim kzm

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാ സമിതി പ്രമേയത്തെ വീറ്റോ ചെയ്ത യുഎസിന്റെ നടപടിയില്‍ തുര്‍ക്കിയും പശ്ചിമേഷ്യന്‍ മേഖലയിലെ രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തി. തങ്ങള്‍ വീറ്റോ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും സ്ഥിരതയാണ് ഇതിലൂടെ യുഎസിന് നഷ്ടമായതെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യുഎസ്് അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സാക്ഷിക്ക് ചെവികൊടുക്കുന്നില്ലെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം വക്താവ് അഹ്മദ് അബൂ സെയ്ദ് പറഞ്ഞു. യുഎസിന്റേത് ഏകപക്ഷീയ നടപടിയാണെന്നും അതിനെ എതിര്‍ത്ത നടപടി സ്വതന്ത്ര ലോകത്തിനായി നമ്മള്‍ ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതാണെന്നും കുവൈത്ത് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അലി അല്‍ ഗനീം പറഞ്ഞു. ഭീകരത എല്ലാ രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണെന്നും ജറുസലേമിലെ പ്രശ്‌നങ്ങള്‍ ഇസ്രായേല്‍ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു. ദീര്‍ഘകാലം നിലനിന്നിരുന്ന ധാരണയാണ് ട്രംപിന്റെ തീരുമാനത്തിലൂടെ തകര്‍ന്നതെന്നും ഖത്തര്‍ ഐയുഎംഎസ് സെക്രട്ടറി ജനറല്‍ അലി ഖരദാഗി പറഞ്ഞു.എന്നാല്‍ യുഎസിന്റെ പ്രഖ്യാപനത്തിനെതിരേ യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചതിനെ യുഎസ് അംബാസിഡര്‍ നിക്കി ഹാലി രൂക്ഷമായി വിമര്‍ശിച്ചു. യുഎസ് ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട ദിവസമാണിതെന്നും ഇത് ഒരിക്കലും മറക്കില്ലെന്നും അവര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss