|    Aug 18 Fri, 2017 4:38 am
FLASH NEWS

പ്രതിഷേധത്തെ തുടര്‍ന്ന് കൂടിക്കാഴ്ച മാറ്റി

Published : 4th November 2016 | Posted By: SMR

മുളങ്കുന്നത്തക്കാവ്:    സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എച്ച്ഡിഎസിന് കീഴില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് ചട്ടവിരുദ്ധമായി തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച നിയുക്ത എച്ച്ഡിഎസ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റി വച്ചു. എച്ച്ഡിഎസ് കമ്മിറ്റിയും ഇന്റര്‍വ്യൂ കമ്മിറ്റിയും നിലവില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് നഴ്‌സ്,  ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നത്. എച്ച്ഡിഎസിന്റെ കീഴില്‍ നിയമനത്തിന് കൂടിയ പ്രായപരിധി 36 ആയിരിക്കെ യാതൊരുവിധ അടിസ്ഥാനവും അംഗീകാരവുമില്ലാതെ 40 വയസ്സായി പരിധി നിശ്ചയിച്ചതും വലിയ വിവാദമായി. കൂടിക്കാഴ്ചയെ സംബന്ധിച്ച് എച്ച്ഡിഎസ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ അനുമതിയും അംഗീകാരവും നേടിയിരുന്നില്ല. എച്ച്ഡിഎസ് അംഗങ്ങളായ പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ലൈജു സി എടക്കളത്തൂര്‍, കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി  സി വി കുര്യാക്കോസ്, ജനാധിപത്യ സംരക്ഷണ  സമിതി (ജെഎസ്എസ്) ജില്ലാ പ്രസിഡന്റ് പി എസ് ഉണ്ണികൃഷ്ണന്‍, ഡിസിസി ജനറല്‍ സെക്രട്ടറി കെ അജിത്ത്കുമാര്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി കെ ഷാഹുല്‍ഹമിദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജിജോ കുരിയന്‍, സിഎംപി ഏരിയാ സെക്രട്ടറി പിജെ തോമസ് മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്തിലാണ് ശക്തമായ പ്രതിഷേധമുണ്ടായത്. ഇത് സംബന്ധിച്ച് എച്ച്ഡിഎസ് അംഗങ്ങളുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. കൂടിക്കാഴ്ചയ്‌ക്കെതിരേ ശകതമായ പ്രതിഷേധമായി യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകരന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തകര്‍ തടിച്ച് കൂടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക