|    Oct 19 Thu, 2017 2:46 pm
FLASH NEWS

പ്രതിഷേധങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ആളാവാനുള്ള പ്രകടനം: എം മുകേഷ് എംഎല്‍എ

Published : 15th July 2017 | Posted By: fsq

 

കരിക്കോട്: എംഎല്‍എ ആയ തനിക്കെതിരേ ചിലര്‍ നടത്തുന്ന പ്രതിഷേധങ്ങളും അധിക്ഷേപങ്ങളും മാധ്യമങ്ങള്‍ക്കു മുമ്പില്‍ ആളാവാനുളള പ്രകടനം മാത്രമാണെന്ന് എം മുകേഷ്. കേരള വ്യാപാരി വ്യവസായി സമിതി കരിക്കോട് യുടെ യൂനിറ്റ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തെ മുക്കിലും മൂലയിലും ഭീതി കൂടാതെ സാധാരണക്കാരുടെ ഏതു പ്രശ്‌നങ്ങളിലും സംരംഭങ്ങളിലും താന്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് പ്രസന്നലാല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ വി രാജേന്ദ്രബാബു അംഗത്വകാര്‍ഡ് വിതരണം നടത്തി. കെ കെ നിസാര്‍, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനീത കുമാരി, കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ സത്താര്‍, കൊറ്റങ്കര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച് ഹുസൈന്‍, പഞ്ചായത്ത് അംഗങ്ങളായ ഗീതാകുമാരി, ബി കുമാരി, എസ് അനില്‍ കുമാര്‍, പീറ്റര്‍ എഡ്വിന്‍ സംസാരിച്ചു.  .പരിപാടിയില്‍ പങ്കെടുക്കാനെത്തിയ എം എല്‍എയ്ക്ക് നേരെ കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക