|    Jul 24 Mon, 2017 12:20 pm
FLASH NEWS
Home   >  News now   >  

പ്രതിഷേധം സംഘര്‍ഷമായി, ട്രംപിന്റെ റാലി റദ്ദാക്കി

Published : 12th March 2016 | Posted By: sdq

trump

ഷിക്കാഗോ: യു.എസ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഷിക്കാഗോയില്‍ നടത്താനിരുന്ന റാലി റദ്ദാക്കി. റാലിക്കെതിരേയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് റാലി റദ്ദാക്കിയത്. പരിപാടിക്കായി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നൂറുകണക്കിനു പ്രതിഷേധക്കാരാണ് പരിപാടി നടത്താനിരുന്ന ഷിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയ്ക്കു മുമ്പില്‍ അണിനിരന്നത്.
ഇതേസമയം, ഓഡിറ്റോറിയത്തിന്റെ അകത്തുള്ള ട്രംപ് അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്കു നേരെ തിരിഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കു വഴിമാറി. ഓഡിറ്റോറിയത്തിനു പുറത്തിറങ്ങിയ ട്രംപ് അനുകൂലികള്‍ കൊടിയും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ക്കിടയിലേക്കു നീങ്ങിയതോടെ ഉന്തും തള്ളും ബഹളവുമായി. ഇതോടെ പോലിസ് ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റി. പോലിസുമായി നടത്തിയ ചര്‍ച്ചയില്‍ റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ച് ട്രംപ് പ്രസ്താവന പുറത്തിറക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക