|    Oct 17 Wed, 2018 2:52 pm
FLASH NEWS

പ്രതിഷേധം ശക്തമായി : നിക്ഷേപിച്ച മാലിന്യത്തിലെ മൂന്ന് ലോഡ് ഉടമ തന്നെ നീക്കി

Published : 27th September 2017 | Posted By: fsq

 

മുക്കൂട്ടുതറ: പഞ്ചായത്തിന്റെ മാലിന്യം ടെന്‍ഡറെടുത്ത് പറമ്പില്‍ കുഴിച്ചിട്ടയാള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിറ്റേന്ന് മണ്ണു മാന്തി മാലിന്യത്തില്‍ നിന്ന് മൂന്നു ലോഡ് പുറത്തെടുത്തു നീക്കം ചെയ്തു.അവശേഷിക്കുന്ന 12 ലോഡോളം വരുന്ന മാലിന്യം കൂടി ഉടനെ നീക്കംചെയ്യാമെന്ന് ഉടമ ഉറപ്പ് നല്‍കി. ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണു നടപടി. മുക്കൂട്ടുതറ കെഒടി റോഡില്‍ സ്വകാര്യ പറമ്പിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ 15 ലോഡ് മാലിന്യങ്ങള്‍ കുഴിച്ചിട്ടത്. എരുമേലി പഞ്ചായത്തിന്റെ കമുകിന്‍കുഴി യൂനിറ്റിലെ മാലിന്യങ്ങളായിരുന്നു ഇവ. ശാസ്ത്രീയമായി സംസ്‌കരിക്കാമെന്ന വ്യവസ്ഥയില്‍ ടെന്‍ഡര്‍ നല്‍കിയാണ് ഇവ നീക്കം ചെയ്തത്.എന്നാല്‍ മാലിന്യങ്ങളിലെ പ്ലാസ്റ്റിക് വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളും വേര്‍തിരിച്ച് മാറ്റാതെ കെഒടി റോഡിനു തൊട്ടടുത്ത് പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. അര്‍ധരാത്രിയിലായതിനാല്‍ ഇക്കാര്യം നാട്ടുകാരറിഞ്ഞില്ല. പിറ്റേന്ന് പ്രദേശമാകെ ദുര്‍ഗന്ധം വ്യാപിച്ചതോടെ ഉറവിടം തേടിയപ്പോഴാണ് മാലിന്യങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നിടത്തു നിന്നാണെന്നു വ്യക്തമായത്. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി മാലിന്യം കുഴിച്ചിടാനുപയോഗിച്ച എസ്‌കവേറ്റര്‍ തടഞ്ഞിട്ടു. ഇതിനിടെ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതോടെ മാലിന്യം നീക്കാമെന്ന് കരാറുകാരന്‍ ഉറപ്പു നല്‍കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss