|    Aug 21 Mon, 2017 11:56 am

പ്രതിഷേധം വകവയ്ക്കാതെ ഉളിക്കലില്‍ മദ്യവില്‍പനശാല തുറന്നു

Published : 12th August 2017 | Posted By: fsq

 

ഇരിട്ടി: നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ ഉളിക്കലില്‍ ബീവറേജ് ഔട്ട്‌ലെറ്റിന്റെ മദ്യവില്‍പനശാല തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മിറ്റിയുടെ പേരില്‍ ഉളിക്കലില്‍ ഇന്നലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാവിലെ 10ഓടെ ബീവറേജ് ഔട്ട്‌ലെറ്റ് തുറന്നതോടെ ഹര്‍ത്താല്‍ പിന്‍വലിച്ചു. ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും മധുരം വിതരണം ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ആരുംതന്നെ എത്തിയിരുന്നില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലിസ് കാവലുണ്ടായിരുന്നു. മദ്യശാല തുറക്കുന്നതിനെതിരേ നെല്ലിക്കാംപൊയില്‍ ഫെറോന പള്ളിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പ്രകടനം നടന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക