|    Aug 23 Wed, 2017 4:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രതിഷേധം: യുഎസില്‍ 200ലധികം പേര്‍ അറസ്റ്റില്‍

Published : 12th July 2016 | Posted By: SMR

വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യുഎസില്‍ പോലിസിനു എതിരെ ശക്തമായ പ്രകടനം നടക്കുന്നതിനിടെ 200ലധികം പേരെ അറസ്റ്റ് ചെയ്തു. ഡാലസില്‍ വെളുത്ത വര്‍ഗക്കാരായ അഞ്ചു പോലിസുകാരെ വെടിവച്ചുകൊലപ്പെടുത്തിയ മികാ ജോണ്‍സണ്‍ സ്‌ഫോടനം നടത്താനും പദ്ധതിയിട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്.
മുന്‍ സൈനികന്‍ കൂടിയായ ജോണ്‍സണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി തയ്യാറാക്കിയതിന്റെ തെളിവുകള്‍ കണ്ടെത്തിയതായി ഡാലസ് പോലിസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. ആഫ്രോ-അമേരിക്കക്കാരോടുള്ള യുഎസ് പോലിസിന്റെ മനോഭാവത്തിനുള്ള പ്രതികാരമായി ഇയാള്‍ നേരത്തേ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വിവരം. ബ്ലാക് ലൈവ്‌സ് മാറ്റര്‍ എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് യുഎസിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത്. പ്രസ്ഥാനത്തിന്റെ നേതാവ് ഡീറെ മക്‌കെസ്സനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. സെന്റ് പോള്‍, മിന്നെസോട്ട എന്നിവിടങ്ങളില്‍ നിന്നാണ് 102 പേര്‍ അറസ്റ്റിലായത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ സമാധാനപരമായിരുന്നെന്നാണ് വിവരം.
അതിനിടെ, സൈനികരുടേതിനു സമാനമായ വാഹനങ്ങളും കണ്ണീര്‍വാതകവും ഗ്രനേഡുകളും യുഎസ് നഗരങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക