|    Aug 19 Sun, 2018 6:05 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിഷേധം കനക്കുന്നു; ഡിഎംകെ പ്രവര്‍ത്തകര്‍ ആത്മഹത്യക്ക് ശ്രമിച്ചു

Published : 3rd April 2018 | Posted By: kasim kzm

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചു തമിഴ്‌നാട്ടില്‍ തുടരുന്ന പ്രതിഷേധം കനക്കുന്നു. പ്രതിഷേധങ്ങളുടെ ഭാഗമായി കോയമ്പത്തൂരില്‍ രണ്ടു ഡിഎംകെ പ്രവര്‍ത്തകര്‍ ആത്മഹത്യക്ക് ശ്രമിച്ചു.
കോയമ്പത്തൂര്‍ പീലുമേടില്‍ പ്രതിഷേധിച്ച ഡിഎംകെ പ്രവര്‍ത്തകരായ പി ടി മുരുകേശന്‍, സിങ്കൈ സദാശിവം എന്നിവരാണ് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താന്‍ ശ്രമിച്ചത്. എന്നാല്‍, സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമം പരാജയപ്പെടുത്തുകയായിരുന്നെന്നു പോലിസ് പ്രതികരിച്ചു.
കാവേരി മാനേജ്‌മെന്റ് ഉടന്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷകരും പ്രദേശവാസികളും കോയമ്പത്തൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഇന്നലെ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു.
കാവേരി വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ സംസ്ഥാനവ്യാപകമായി ഈ മാസം 5ന് ഹര്‍ത്താല്‍ ആചരിക്കാന്‍ കഴിഞ്ഞ ദിവസം ഡിഎംകെ ആഹ്വാനം ചെയ്തതിനു പിറകെയാണ് തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം കനക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss