|    Mar 26 Sun, 2017 3:27 am
FLASH NEWS

പ്രതിശ്രുത വരന്റെ മോദി ഭക്തി വിവാഹം മുടക്കി

Published : 10th July 2016 | Posted By: sdq

കാണ്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ ചൊല്ലിയുള്ള തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പ്രതിശ്രുത വധൂവരന്‍മാര്‍ വിവാഹത്തില്‍ നിന്നു പിന്‍മാറി.
വിവാഹച്ചെലവുകള്‍ പങ്കിടുന്നതു സംബന്ധിച്ച ധാരണയിലെത്താനായിരുന്നു കല്യാണത്തലേന്ന് ഇരുവരും ക്ഷേത്രത്തിലെത്തിയത്. വ്യാപാരിയായ പ്രതിശ്രുത വരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ പ്രതിശ്രുത വധുവാകട്ടെ, മോദി വിരുദ്ധയും. ഇരുവരും തമ്മിലുള്ള സംഭാഷണം രാജ്യത്തിന്റെ സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നതോടെ പ്രശ്‌നമായി. രാജ്യത്തിന്റെ ഇന്നത്തെ പരിതാപകരമായ സാമ്പത്തികസ്ഥിതിക്കു കാരണക്കാരന്‍ മോദിയാണെന്നു വധു തുറന്നടിച്ചു. എന്നാല്‍ മോദി ഭക്തനായ വരന്‍ തിരിച്ചടിച്ചു. സംസാരം വഷളായതോടെ ക്ഷേത്രത്തിലെത്തിയ ഭക്തന്‍മാര്‍ തടിച്ചുകൂടി.
അതോടെ പ്രതിശ്രുത വധൂവരന്‍മാര്‍ വിവാഹം ഉപേക്ഷിച്ചു. ഒട്ടേറെ വിഷയങ്ങളില്‍ അഭിപ്രായഭിന്നതയുള്ളതിനാല്‍ ഒന്നിച്ചു ജീവിച്ചാല്‍ പൊരുതേണ്ടിവരുമെന്ന് ഇരുവരും മനസ്സിലാക്കി. നല്ലതു വേര്‍പിരിയുന്നതാണെന്നറിഞ്ഞ അവര്‍ രണ്ടുവഴിക്ക് പിരിഞ്ഞു. പ്രതിശ്രുത വരനെ മോദിബാധ പിടികൂടിയിരിക്കുകയാണെന്നും മോദിക്കെതിരേ ഒരുവാക്ക് പറയുന്നതുപോലും അദ്ദേഹം പൊറുക്കില്ലെന്നും വധു വ്യക്തമാക്കി. ഇരുവരുടെയും പേര് പുറത്തുവിട്ടിട്ടില്ല.

(Visited 592 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക