|    Jun 22 Fri, 2018 8:54 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രതിരോധ – സുരക്ഷാ മേഖലകളിലെസഹകരണത്തിന് മോദി- ട്രംപ് ധാരണ

Published : 26th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: ആഗോളതലത്തില്‍ ‘ഭീകരവാദത്തിനെതിരേ’ നടന്നുവരുന്ന പോരാട്ടങ്ങളില്‍ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധാരണയിലെത്തി. യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ട്രംപ് മോദിയുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം. ഇന്ത്യയെ യഥാര്‍ഥ സുഹൃത്തും പങ്കാളിയുമായാണ് കണക്കാക്കുന്നതെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവന പറയുന്നു. മധ്യ- തെക്കനേഷ്യന്‍ മേഖലയിലെ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ചചെയ്ത ഇരുവരും പരസ്പരം സന്ദര്‍ശനത്തിനു ക്ഷണിക്കുകയും ചെയ്തു. അതേസമയം, യുഎസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss