|    Oct 19 Thu, 2017 3:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രതിരോധ മേഖലയില്‍ ആസ്‌ത്രേലിയ കൂടുതല്‍ തുക ചെലവഴിക്കുന്നു

Published : 26th February 2016 | Posted By: SMR

കാന്‍ബറ: പ്രതിരോധമേഖലയില്‍ ആസ്‌ത്രേലിയ കൂടുതല്‍ തുക ചെലവഴിക്കുന്നു. പത്തു വര്‍ഷത്തിനുള്ളില്‍ പ്രതിരോധമേഖലയില്‍ 21.4 ശതകോടി ഡോളര്‍ വര്‍ധനയ്ക്കാണ് ആസ്‌ത്രേലിയ തയ്യാറെടുക്കുന്നത്. പോര്‍വിമാനങ്ങള്‍, കപ്പലുകള്‍, അന്തര്‍വാഹിനികള്‍ എന്നിവയ്ക്കായിരിക്കും തുക ചെലവഴിക്കുക. സൈന്യത്തിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിനും ഫണ്ട് വക മാറ്റും. 2021ഓടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ രണ്ടു ശതമാനത്തോളം പ്രതിരോധമേഖലയില്‍ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അറിയിച്ചു. സൈബര്‍ ആക്രമണങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയുടെ ഭീഷണിയിലാണ് ആസ്‌ത്രേലിയ. രണ്ടാംലോക യുദ്ധത്തിനുശേഷം പ്രതിരോധമേഖലയില്‍ 25 ശതമാനം തുക വര്‍ധിപ്പിക്കുന്നത് ഇതാദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക