|    Aug 20 Mon, 2018 1:59 pm
FLASH NEWS

പ്രതിരോധ പാര്‍ക്കിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ തീരുമാനം

Published : 8th August 2018 | Posted By: kasim kzm

ഒറ്റപ്പാലം: ഇന്ത്യയിലെ ആദ്യ പ്രതിരോധ പാര്‍ക്കിന്റെ നിര്‍മാണം ഉടനെ പൂര്‍ത്തിയാക്കാന്‍ തീരുമാനം. വ്യവസായ മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ നിര്‍മാണ പുരോഗതി വിലയിരുത്താനായി തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവില്‍ പ്രതിരോധ പാര്‍ക്കിന്റെ 60 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
ഡിസംബറില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനും 2019 മാര്‍ച്ചോടെ പ്രവര്‍ത്തനമാരംഭിക്കാനുമാണ് ലക്ഷ്യമിടുന്നത്. കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും യൂട്ടിലിറ്റിസെന്ററിന്റെയും നിര്‍മാണം നിലവില്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. 7000 സ്‌ക്വയര്‍ഫീറ്റ് വീതം വലിപ്പമുള്ള നാല് സംഭരണശാലകളുടെ നിര്‍മാണം പൂര്‍ത്തിയായതായി കിന്‍ഫ്ര അധികൃതര്‍ അറിയിച്ചു. 130.94 കോടിയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
35 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നഗരസഭയുമായി ചേര്‍ന്ന് ആഗസ്ത് രണ്ടാംവാരത്തില്‍ വ്യവസായ സംഗമം നടത്തുവാനും യോഗത്തില്‍ തീരുമാനമായി. പി ഉണ്ണി എംഎല്‍എ, വ്യവസായ വകുപ്പ് സെക്രട്ടറിസഞ്ജയ്കൗള്‍, കിന്‍ഫ്ര എംഡി കെ എ സന്തോഷ്‌കുമാര്‍, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss