|    Jul 21 Sat, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പ്രതിരോധ നിര കാക്കാന്‍ സ്റ്റാലിന്‍

Published : 29th September 2017 | Posted By: fsq

 

മുംബൈ: ലാറ്റിനമേരിക്കയുടേയും യൂറോപ്യന്‍ വമ്പന്‍ടീമുകളിലേയും പേരു കേട്ട മുന്നേറ്റ നിരയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യന്‍ കോച്ച് ഡേമത്തോസ് നിയോഗിക്കുന്നത് സഞ്ജീവ് സ്റ്റാലിനെന്ന ഈ കൗമാരതാരത്തെയായിരിക്കും. ബംഗളൂരില്‍ ജനിച്ച് ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂടെ  കളി പഠിച്ച് ഇന്ത്യന്‍ അണ്ടര്‍17 ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ സ്റ്റാലിനില്‍ വന്‍ പ്രതീക്ഷയാണ് ഫുട്‌ബോള്‍ പ്രേമികള്‍ വച്ചു പുലര്‍ത്തുന്നത്.ടീമിലെ ഏറ്റവും മികച്ച ഫ്രീകിക്ക് വിദഗ്ദന്‍ കൂടിയാണ് സ്റ്റാലിന്‍. ഗോവയില്‍ കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍16 എഎഫ്‌സി കപ്പില്‍ യുഎഇക്കെതിരേ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയതിലൂടെയാണ് സ്റ്റാലിന്റെ ഫ്രീകിക്ക് വൈദഗ്ദ്യം ശ്രദ്ധിക്കപ്പെടുന്നത്. ഇടംകാല്‍ ഷോട്ട്കളിലൂടെ പന്ത് ഗോള്‍ വലയിലേക്ക് കോരിയിടുന്ന സ്റ്റാലിന്‍ ടീമില്‍ പിന്നീട് സജീവസാന്നിധ്യമായി മാറി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss