|    Oct 18 Wed, 2017 10:29 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രതിരോധ നിര്‍മാണം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും സഹകരിക്കും

Published : 9th July 2016 | Posted By: SMR

കേപ്ടൗണ്‍: പ്രതിരോധ നിര്‍മാണം, ഉല്‍പാദനം, ഖനനം എന്നീ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക ധാരണ. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അഞ്ചു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയില്‍ എത്തിയതായിരുന്നു നരേന്ദ്ര മോദി. പ്രതിരോധ നിര്‍മാണ രംഗത്ത് ഇരു രാജ്യങ്ങള്‍ക്കും വലിയ സാധ്യതകളുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തുന്നതിനായി സഹകരണം ഉറപ്പാക്കണമെന്നും മോദി പറഞ്ഞു. സാമ്പത്തിക കരാറുകള്‍ക്കുപരി പ്രതിരോധം, സുരക്ഷാ രംഗങ്ങളിലും ഇരു രാജ്യങ്ങളും പങ്കാളികളാവും. പ്രതിരോധ ഉല്‍പാദനത്തിന് ഇന്ത്യ മികച്ച കേന്ദ്രമാണെന്നും മോദി പറഞ്ഞു.
മൂന്നു ധാരണാപത്രങ്ങളില്‍ ഇരു നേതാക്കളും ഒപ്പുവച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. വാര്‍ത്താവിനിമയം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ശാസ്ത്ര സങ്കേതിക വിദ്യ എന്നീ രംഗങ്ങളിലാണ് ധാരണാപത്രങ്ങള്‍ ഒപ്പുവയ്ക്കുന്നത്. കലാ സാംസ്‌കാരിക രംഗങ്ങളില്‍ സഹകരിക്കുന്നതിനുള്ള ഉഭയകക്ഷി കരാരിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയിലെത്തിയ മോദിക്ക് പ്രിട്ടോറിയയിലെ യൂനിയന്‍ ബില്‍ഡിങില്‍ സ്വീകരണം നല്‍കി. ആണവ വിതരണ സംഘം അംഗത്വത്തിനുള്ള ശ്രമത്തില്‍ ഇന്ത്യയെ പിന്തുണച്ച ദക്ഷിണാഫ്രിക്കയ്ക്ക് നന്ദി പറയുന്നതായി മോദി പറഞ്ഞു, മഹാത്മാ ഗാന്ധി ഇന്ത്യയെപ്പോലെ ദക്ഷിണാഫ്രിക്കയ്ക്കും അവകാശപ്പെട്ട വ്യക്തിത്വമാണെന്ന് ജേക്കബ് സുമയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു. മഹാത്മാഗാന്ധിക്കും നെല്‍സണ്‍ മണ്ടേലയ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മോദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക