|    Dec 12 Tue, 2017 10:07 am
Home   >  Todays Paper  >  Page 5  >  

പ്രതിരോധ കുത്തിവയ്പ് തടയുന്നവര്‍ക്കെതിരേ നിയമനടപടിയെന്ന് ആരോഗ്യമന്ത്രി; ആദ്യഘട്ടങ്ങളില്‍ ബോധവല്‍ക്കരണം നടത്തും

Published : 8th July 2016 | Posted By: SMR

കോഴിക്കോട്: രണ്ട് ഘട്ടങ്ങളിലായുള്ള ബോധവല്‍ക്കരണത്തിന് ശേഷവും പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നത് തടയുന്നവര്‍ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് ആരോഗ്യ സാമൂഹികക്ഷേമ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ആരോഗ്യവകുപ്പിന്റെ നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്നത് രണ്ട് മാസത്തിനു ശേഷമേ പറയാന്‍ സാധിക്കുകയുള്ളൂ.
ഡിഫ്ത്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മലപ്പുറത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍, വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതായി ആരോഗ്യ മന്ത്രി അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിനെതിരേ വ്യാപകമായ പ്രചാരണം ചിലര്‍ നടത്തുന്നുണ്ട്. മതസംഘടനകളുമായും മറ്റും ചര്‍ച്ച നടത്തിയപ്പോള്‍ വാക്‌സിനേഷന് ആരും എതിരല്ലെന്ന പ്രതികരണമാണ് ലഭിച്ചത്. പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന കാര്യം ജനങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി ആദ്യഘട്ടത്തില്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണം നടത്തും.
രണ്ടാംഘട്ടത്തില്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി കാംപയിനുകള്‍ സംഘടിപ്പിക്കും. മൂന്നാംഘട്ടത്തിലും വാക്‌സിനേഷനുള്ള അവസരം നിഷേധിച്ച് ആരോഗ്യപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവരെ നിയമപരമായി നേരിടും.
വാക്‌സിനേഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ്.
നിര്‍ബന്ധബുദ്ധിയില്ലാതെ തന്നെ ബോധവല്‍ക്കരണത്തിലൂടെ ഏവരും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നുവെന്നത് ഉറപ്പുവരുത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ രാജേഷ്, ജോയിന്റ് സെക്രട്ടറി കെ സി റിയാസ് സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക