|    Jun 26 Mon, 2017 7:19 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തത് 52,284 കുട്ടികള്‍

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത 52,284 കുട്ടികളുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്- 20,050. തൊട്ടടുത്ത് കോഴിക്കോട് ജില്ലയും- 5,237 കുട്ടികള്‍. തിരുവനന്തപുരം 2,622, കൊല്ലം 2,330, പത്തനംതിട്ട 659, ആലപ്പുഴ 1,715, കോട്ടയം 1,112, ഇടുക്കി 950, എറണാകുളം 2,974, തൃശൂര്‍ 3,180, പാലക്കാട് 4,455, വയനാട് 1,583, കണ്ണൂര്‍ 3,881, കാസര്‍കോട് 1,536 കുട്ടികളും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. 2014-15ലെ കണക്കാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക