|    Nov 18 Sat, 2017 3:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിരോധമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തിന് എതിരേ ചൈന

Published : 7th November 2017 | Posted By: fsq

 

ബെയ്ജിങ്/ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരേ ചൈന. അരുണാചല്‍ പ്രദേശിലെ ചൈനാ അതിര്‍ത്തിയിലുള്ള അഞ്ജൗ ജില്ലയിലെ സൈനിക പോസ്റ്റുകള്‍ പ്രതിരോധമന്ത്രി കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. തര്‍ക്കപ്രദേശമാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചതെന്ന് ചൈന ആരോപിച്ചു. മേഖലയിലെ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുച ചുനിങ് ചുനിങ് പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്താനാണ് നിര്‍മല സീതാരാമന്‍ അരുണാചലിലെ അതിര്‍ത്തിമേഖലയില്‍ എത്തിയത്. അസമിലെ തിന്‍സുകിയ ജില്ലയിലുള്ള വ്യോമസേനാ താവളവും പ്രതിരോധമന്ത്രി സന്ദര്‍ശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക