|    Mar 25 Sat, 2017 7:23 am
FLASH NEWS

പ്രതിരോധകുത്തിവയ്പ്: കുപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണം

Published : 4th July 2016 | Posted By: SMR

മലപ്പുറം: ജില്ലയില്‍ ഡിഫ്തീരിയ മരണം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗപ്രതിരോധകുത്തിവയ്പുകള്‍ക്കെതിരേ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടിസ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് േകരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂനിയന്‍ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഡിഫ്തീരിയ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ബോധവല്‍ക്കരണ സെമിനാറും ശില്‍പശാലകളും നടത്താനും ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂനിയന്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അനീഷ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഐ ലൈജു അധ്യക്ഷത വഹിച്ചു.
മന്‍സൂര്‍ റഹ്മാന്‍, വി ബി പ്രമോജ്, സതീഷ് അയ്യാപ്പില്‍, ശ്രജിത് അബ്രക്കാട്ട്, ഹബീബ് റഹ്മാന്‍, ശിഹാബ് കൊളത്തൂര്‍, അസീസ് ആലുങ്ങല്‍ സംസാരിച്ചു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക