|    Oct 17 Wed, 2018 6:46 am
FLASH NEWS
Home   >  National   >  

പ്രതിരോധം നിര്‍മല സീതാരാമന്; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം

Published : 3rd September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായി. കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമന്‍ പ്രതിരോധവകുപ്പ് മന്ത്രിയാകും. ഇതോടെ, ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധമന്ത്രി പദവിയിലെത്തുന്ന ആദ്യ വനിതയാവും  നിര്‍മല സീതാരാമന്‍. നിര്‍മല സീതാരാമന്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വാണിജ്യമന്ത്രാലയത്തിന്റെ ചുമതല സുരേഷ് പ്രഭുവിനായിരിക്കും. കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയാണ് നല്‍കിയത്. ഇതുകൂടാതെ, ഇലക്ട്രോണിക്, ഐടി എന്നിവയുടെ സഹമന്ത്രിസ്ഥാനവും കണ്ണന്താനത്തിന് ലഭിച്ചു.

പീയുഷ് ഗോയലാണ് പുതിയ റെയില്‍വേ മന്ത്രി. നേരത്തെ ഊര്‍ജമന്ത്രാലയത്തിന്റെ ചുമതലയായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഉമാ ഭാരതി കൈകാര്യം ചെയ്യുന്ന ജലവിഭവ മന്ത്രാലയം നിതിന്‍ ഗഡ്കരിക്ക് കൈമാറും. ഗംഗാ ശുദ്ധീകരണവും അദ്ദേഹത്തിന്റെ ചുമതലയായിരിക്കും. ഉമാഭാരതിക്ക് കുടിവെള്ള,ശുചിത്വ വകുപ്പ് മാത്രമായിരിക്കും ഉണ്ടാവുക. നഗരവികസനം സ്വതന്ത്രചുമതല ഹര്‍ദീപ് സിംഗ് പുരിക്ക് നല്‍കും. ധര്‍മ്മേന്ദ്രപ്രധാന് നൈപുണ്യവികസനത്തിന്റെ ചുമതല കൂടി നല്‍കിയിട്ടുണ്ട്.  സ്മൃതി ഇറാനി വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ തുടരും. ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം സ്മൃതി ഇറാനിയില്‍ നിന്ന് മാറ്റി വേറെ ആര്‍ക്കെങ്കിലും നല്‍കുമെന്നും സൂചനയുണ്ട്. ചെറുകിടവ്യവസായ സ്വതന്ത്ര ചുമതല ഗിരിരാജ് സിങിന് നല്‍കി. സന്തോഷ് ഗാംഗ്വര്‍ ആണ് തൊഴില്‍മന്ത്രി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss