|    Jan 22 Sun, 2017 11:41 pm
FLASH NEWS

പ്രതിരോധം: ഇന്ത്യയും വിയറ്റ്‌നാമും 12 കരാറുകളില്‍ ഒപ്പുവച്ചു

Published : 4th September 2016 | Posted By: SMR

ഹാനോയ്: സൈനികരംഗത്തെ സഹകരണത്തിന്റെ ഭാഗമായി വിയറ്റ്‌നാമിന് 50 കോടി ഡോളര്‍ ധനസഹായം നല്‍കുമെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്രമായ സഹകരണത്തിനാണു ശ്രമിക്കുന്നതെന്ന് വിയറ്റ്‌നാമില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വിയറ്റ്‌നാം പ്രധാനമന്ത്രി ങുയെന്‍ ഷുവാനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ അഭിസംബോധനചെയ്യുകയായിരുന്നു മോദി.
പ്രതിരോധത്തിനു പുറമേ, ഐടി, ബഹിരാകാശ ഗവേഷണം, ഇരട്ട നികുതി, സമുദ്രയാന വിവര ശേഖരണം, എന്നിവയടക്കമുള്ള മേഖലകളിലും ഇന്ത്യയും വിയറ്റ്‌നാമും സഹകരിക്കും. ഇതിന്റെ ഭാഗമായി 12 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സമുദ്രമേഖലയിലെ പട്രോളിങ് സംവിധാനം ശക്തമാക്കുന്നതിനുള്ള കരാറും ഇതിലുള്‍പ്പെടുന്നു. ന്‍ഹാ ട്രാങിലെ ടെലകോം യൂനിവേഴ്‌സിറ്റി ക്യാംപസില്‍ സോഫ്‌റ്റ്വെയര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനു വിയറ്റ്‌നാമിന് 50 ലക്ഷം ഡോളര്‍ ധനസഹായം നല്‍കുമെന്നും മോദി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ദ്വിദിന സന്ദര്‍ശനത്തിനായി മോദി വിയറ്റ്‌നാമിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ചൈനയിലെ ഹാങ്‌ഷോയിലെത്തി.
ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയും ചൈനയും ക്രിയാത്മക ചര്‍ച്ചകളില്‍ പങ്കാളിയാവുമെന്നാണു പ്രാഥമിക വിലയിരുത്തല്‍. ജെയ്‌ശെ മുഹമ്മദ് നേതാവ് ഹാഫിസ് സഈദിനെതിരായ ചൈനയുടെ എതിര്‍പ്പ്, ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി എന്നീ വിഷയങ്ങള്‍ ചര്‍ച്ചകളില്‍ ഇടംകണ്ടെത്തുമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഉച്ചകോടിയുടെ ഭാഗമായി ഇന്നു ചേരുന്ന ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ മോദി പങ്കാളിയാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക