|    Dec 14 Thu, 2017 3:34 pm
FLASH NEWS

പ്രതിയെ ബലമായി മോചിപ്പിച്ച സംഭവം : ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും മകനുമെതിരേ കേസ്

Published : 6th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: തോക്കും മാന്‍കൊമ്പുമായി പിടിക്കപ്പെട്ടയാളെ വനപാലകരില്‍ നിന്നു മോചിപ്പിച്ച സംഭവത്തില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും മകനുമടക്കം കണ്ടാലാറിയുന്ന ഒരുകൂട്ടം പേര്‍ക്കെമതിരേ പോലിസ് കേസെടുത്തു.    വനംവകുപ്പിന്റെ പരാതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ കുമാരന്‍, മകനും ഡിവൈഎഫ്‌ഐ നേതാവുമായ ജിതൂഷ് എന്നിവരടക്കം കണ്ടാലറിയുന്ന ഒരുസംഘം ആളുകള്‍ക്കെതിരേയാണ് സുല്‍ത്താന്‍ ബത്തേരി പോലിസ് കേസെടുത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, കസ്റ്റഡിയിലുള്ള പ്രതിയെ ബലമായി മോചിപ്പക്കുക എന്നീ പരാതികളിന്മേലാണ് പോലിസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പിടിയിലായ പ്രതി ഷാജിയെയും വാഷ് കേസില്‍ പിടികൂടിയ പള്ളിവയല്‍ ചൂണ്ടാട്ട് ബേബി (55) എന്നയാളെയും അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നു വനംവകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വടക്കനാട് അംബേദ്കര്‍ വനമേഖലയില്‍ പരിശോധന നടത്തുന്നിടെയാണ് ബേബിയെ വാഷ് സഹിതം വനംവകുപ്പ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് ഷാജിയുടെ കൈവശം തോക്കും മറ്റുമുള്ള കാര്യം വനംവകുപ്പ് അറിയുന്നത്. തുടര്‍ന്ന് ഡിഎഫ്ഒയുടെ നിര്‍ദേശപ്രകാരമാണ് ചൊവ്വാഴ്ച വൈകീട്ട് വടക്കനാട് പള്ളിവയലില്‍ പുത്തന്‍കുടി ഷാജിയുടെ വീട്ടില്‍ വനംവകുപ്പ് പരിശോധനയ്‌ക്കെത്തിയത്. റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്നു കള്ളത്തോക്ക്, അഞ്ചു തിരകള്‍, 50ഓളം ഈയം തിരകള്‍, മാന്‍കൊമ്പ് എന്നിവ കണ്ടെടുത്തു. തുടര്‍ന്ന് പ്രതിയെ വനംവകുപ്പ് ജീപ്പില്‍ കയറ്റുന്ന സമയത്താണ് സിപിഎം നേതാവും ബ്ലോക്ക് പഞ്ചയാത്ത് അംഗവുമായ എ കെ കുമാരന്‍, മകന്‍ ജിതൂഷ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ എത്തി പ്രതിയെ ബലമായി മോചിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക