|    Jan 22 Sun, 2017 9:24 am
FLASH NEWS

പ്രതിയെ കുടുക്കാനുള്ള തന്ത്രം പാളി; എക്‌സൈസ് ഉദ്യോഗസ്ഥന്‍ കെണിയിലായി

Published : 30th July 2016 | Posted By: SMR

മൂന്നാര്‍: പ്രതിയെ രഹസ്യമായി പിടികൂടാന്‍ എക്‌സൈസ് വകുപ്പ് മെനഞ്ഞ തന്ത്രങ്ങള്‍ പാളി. ഉദ്യോഗസ്ഥന്‍ വെട്ടിലുമായി. മൂന്നാര്‍ ടൗണിലെ ജുമാ മസ്ജിദ് സമീപം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പ്രതികളെ വലയിലാക്കാനാണ് തന്ത്രങ്ങള്‍ മെനഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ മൂന്നു ദിവസങ്ങളായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ജുമാ മസ്ജിദിനു സമീപം വേഷം മാറിയെത്തിയിരുന്നു. ലഹരിവസ്തുക്കള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രദേശത്ത് മൂന്നാര്‍ സര്‍ക്കിളിലെ ഉദ്യോഗസ്ഥന്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ മസ്ജിദിനു സമീപമുള്ള താമസക്കാര്‍ അപരിചിതനായ ഉദ്യോഗസ്ഥനെ കണ്ട് തെറ്റിദ്ധരിച്ചു. പ്രദേശവാസികള്‍ സംഭവം ജുമാ മസ്ജിദ് ഭാരവാഹികളെ അറിയിക്കുകയും പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു.തുടര്‍ന്ന് പോലിസ് സ്ഥലത്തുള്ള സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു.
അപരിചിതരായ വ്യക്തികള്‍ വന്നതായി കണ്ടെത്തി.പോലിസ് പ്രദേശത്ത് ഷാഡോപോലിസിനെ വിന്യസിച്ചു.എതിര്‍ വശത്തുള്ള മല കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ വേഷം മാറിയെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ കണ്ടതോടെ പ്രദേശവാസികള്‍ പോലിസിനെ വിവരമറിയിച്ചു.ഇതോടെ മൂന്നാര്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം പാഞ്ഞെത്തി.ഉദ്യോഗസ്ഥനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് എക്‌സൈസ് ഓപറേഷന്‍ പാളിയത്. എക്‌സൈസ് രഹസ്യനീക്കം പാളിയതോടെ പ്രതികള്‍ക്ക് രക്ഷപെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക