|    Mar 24 Fri, 2017 12:00 pm
FLASH NEWS

പ്രതിയെ കണ്ടെത്തും: മുഖ്യമന്ത്രി

Published : 13th May 2016 | Posted By: SMR

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ശരിയായ നിലയിലാണെന്നും സമര്‍ഥരായ ഉദ്യേഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും കേസ് തെളിയിക്കുന്നതില്‍ കാലതാമസമുണ്ടെങ്കിലും പ്രതിയെ കണ്ടെത്തുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
നിര്‍ഭയകേരളം, സുരക്ഷിതകേരളം പദ്ധതിക്ക് ആവശ്യമായ സൗകര്യങ്ങളും ഫണ്ടും നല്‍കാതെ സര്‍ക്കാര്‍തന്നെ പദ്ധതിയെ ഇല്ലാതാക്കിയെന്ന എഡിജിപി ശ്രീലേഖയുടെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത്തരമൊരുകാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ലിബിയയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ നാട്ടിലേക്കു വരുന്നതിനും യാത്രക്കൂലിയടക്കമുള്ളവ സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

(Visited 46 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക