|    Jan 18 Wed, 2017 5:14 am
FLASH NEWS

പ്രതിയുടെ പേരില്‍ നൂറിലധികം കേസുകള്‍ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയില്‍

Published : 4th May 2016 | Posted By: SMR

പട്ടാമ്പി: അന്തര്‍ജില്ലാ മോഷ്ടാവ് മലപ്പുറം കല്‍പകഞ്ചേരി സ്വദേശി പൊറോട്ട ഹനീഫ പിടിയില്‍. കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് കൂര്‍ക്കപ്പറമ്പില്‍ അനൂപിന്റെ വീട് കവര്‍ച്ച ചെയ്ത കേസില്‍ പട്ടാമ്പി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പട്ടാമ്പി സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നും ഇയാള്‍ പിടിയിലായത്.
പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി, പട്ടാമ്പി സിഐ സുരേഷ് എന്നിവരടങ്ങുന്ന പോലിസ് സംഘം കുറച്ചു നാളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ ഹനീഫയുടെ പേരില്‍ നൂറിലധികം കേസുകളുണ്ടെന്നു 22 കേസില്‍ ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഒറ്റപ്പാലം സബ് ജയിലില്‍ റിമാന്റ് ചെയ്തു.
എസ്‌ഐമാരായ ലൈസാദ് അഹമ്മദ്, ജംഷീദ്, എഎസ്‌ഐമാരായ ഫസലുദ്ദീന്‍, സുനില്‍കുമാര്‍ എന്നിവരും സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിജു, താഹിര്‍, സലാം, സജി, വിനോദ് വി നായര്‍, ജലീല്‍, ഷാജഹാന്‍, ശശി എന്നിവരടങ്ങിയ പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക