|    Jun 18 Mon, 2018 7:17 am
FLASH NEWS

പ്രതിമാസ നാടകമേളയ്ക്ക് വടകര വേദിയാവുന്നു

Published : 11th January 2017 | Posted By: fsq

 

വടകര: കേരള സംഗീത നാടക അക്കാദമിയും ഗ്ലോബ് തിയ്യേറ്റര്‍ വടകരയും സംഘടിപ്പിക്കുന്ന പ്രതിമാസ നാടകമേള 11ന് വടകര ടൗണ്‍ഹാളില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിമാസ നാടകമേള എ ല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചയാണ് അരങ്ങേറുക. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം 11ന് വൈകുന്നേരം 6.30ന് ടൗണ്‍ഹാളില്‍ പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ത നിര്‍വഹിക്കും. തുടര്‍ന്ന് പ്രതിമാസ നാടകമേളയിലെ ആദ്യ നാടകം വടകര വരദയുടെ “കച്ച” അരങ്ങേറും. സങ്കീര്‍ണമായ ജീവതത്തെ സമസ്ത ഭാവങ്ങളോടെ വേദിയിലവതരിപ്പിക്കുന്ന കലാരൂപമാണ് നാടകം. എന്നാല്‍ ഇന്ന് ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രഭാവത്താല്‍ നാടകവേദി ക്ഷീണിച്ചപ്പോള്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേദി ഒരുക്കുകയാണ് കേരള സംഗീത നാടക അക്കാദമിയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഗ്ലോബ് തിയ്യേറ്റര്‍ പ്രസിഡന്റ് ജയന്‍ മൂരാട്, സെക്രട്ടറി രാജേഷ് ആവണി, ടി കെ സന്തോഷ്‌കുമാര്‍, ബാബുരാജ് ആതിര എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss