|    Dec 17 Sun, 2017 11:22 pm
FLASH NEWS

പ്രതിഭാഹരി എംഎല്‍എയുടെ ഫേസ്ബുക് പോസ്റ്റ് വിവാദത്തില്‍

Published : 26th November 2016 | Posted By: SMR

കായംകുളം: പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കി  പ്രതിഭാഹരി എംഎല്‍എയുടെ  ഫേസ്ബുക് പോസ്റ്റ് വിവാദമാവുന്നു. വസ്ത്രധാരണ രീതിയിലെ അപാക തയും  നിയമസഭാ നടപടികളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന ആരോപണവുമായി   വനിതാ എംഎല്‍എക്കെതിരായി ഒരു പത്രത്തില്‍ വാര്‍ത്ത വന്നതിനു  പിന്നാലെയാണ് ഇക്കാര്യത്തില്‍ പ്രതിഭാഹരി എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ലെഗിന്‍സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് എം എല്‍എ പൊതുവേദികളിലും നിയമസഭയിലും എത്തുന്നു, പാര്‍ട്ടി പ്രവര്‍ത്തകരോടു മാന്യമായി പെരുമാറുന്നില്ല, നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗിക്കുമ്പോള്‍ സഭയിലിരിക്കാതെ ഇറങ്ങിപ്പോവുന്നു എന്ന വാര്‍ത്ത  പാര്‍ട്ടിയില്‍ ചര്‍ച്ചയായിരിക്കുന്നതിനിടെയാണ്  കായംകുളം എംഎല്‍എ പ്രതിഭാ ഹരി തന്റെ  ഔേദ്യാഗിക ഫേസ്ബുക് പേജിലൂടെ  വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്നുതുടങ്ങുന്ന പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: ‘സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ; സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല; രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ വേണം;  കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും; അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും, ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്‍മാര്‍ നമുക്ക് ചുറ്റുമുണ്ട്. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും; പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാവുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമാണ്. തന്റേടമുള്ള പെണ്ണിന്റെ കൈമുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്.  ചുരിദാറും സുഹൃത്തുക്കളുമാവില്ല. സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ് ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? യെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎല്‍എ ചോദിക്കുന്നു. എന്നാല്‍  വിവാദ വാര്‍ത്തയെയും ഫേസ്ബുക്  പോസ്റ്റിനെയും   പ്രതിപക്ഷ പാര്‍ട്ടികള്‍ സിപിഎമ്മിനെതിരായ വടിയാക്കി മാറ്റിയിരിക്കുകയാണ്. സിപിഎം മന്ത്രിയും എംഎല്‍എയും തമ്മിലുള്ള ഫേസ്ബുക്ക് പോരില്‍ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss