|    Jun 20 Wed, 2018 12:00 am
FLASH NEWS
Home   >  Sports  >  Cricket  >  

പ്രതിഫല തര്‍ക്കം ഒത്തുതീര്‍ന്നു: ആസ്‌ത്രേലിയ ആഷസ് ക്രിക്കറ്റ് പരമ്പര കളിക്കും

Published : 4th August 2017 | Posted By: ev sports

സിഡ്‌നി: ആസ്‌ത്രേലിയന്‍ ക്രിക്കറ്റില്‍ നീണ്ട നാളുകളായി നിലനിന്ന പ്രതിസന്ധിക്ക് ഒടുവില്‍ തിരശീല വീണു. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് താരങ്ങളുടെ സംഘടനയും തമ്മില്‍ നിലനിന്നിരുന്ന പ്രതിഫല തര്‍ക്കത്തിന് ഇന്നലെയാണ് പരിഹാരമായത്. ക്രിക്കറ്റ് ബോര്‍ഡിന്റെ വരുമാനത്തിനനുസരിച്ച പ്രതിഫലം നല്‍കുക എന്ന രീതിക്ക് ക്രിക്കറ്റ് താരങ്ങള്‍ സമ്മതം മൂളിയതാണ് പ്രശ്‌ന പരിഹാരത്തിന് വഴിയൊരുക്കിയത്. നേരത്തെ ബോര്‍ഡിന്റെ പുതിയ പ്രതിഫല രീതിയെ എതിര്‍ത്ത ഓസീസ് താരങ്ങള്‍ എ ടീമുകള്‍ മല്‍സരിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ നിന്ന് പിന്‍മാറിയിരുന്നു. വരാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയും ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയും ഓസീസ് താരങ്ങള്‍ കളിക്കില്ലെന്ന നിലപാടിലായിരുന്നെങ്കിലും ഒടുവില്‍ ബോര്‍ഡുമായി ഒത്തുതീര്‍പ്പിലേക്കെത്തുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss