|    Jul 21 Fri, 2017 12:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതിപക്ഷ സമരം പ്രഹസനമെന്നു വിദ്യാര്‍ഥികള്‍

Published : 8th October 2016 | Posted By: SMR

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം മെഡിക്കല്‍ പ്രവേശനത്തിനായി ചെറുവിരല്‍ അനക്കാതിരുന്നവര്‍ ഇപ്പോള്‍ സ്വാശ്രയ വിഷയത്തില്‍ സമരം നടത്തുന്നതു തികഞ്ഞ കാപട്യമാണെന്നു കഴിഞ്ഞവര്‍ഷം ഉയര്‍ന്ന റാങ്കുണ്ടായിരുന്നിട്ടും പ്രവേശനം ലഭിക്കാതിരുന്ന വിദ്യാര്‍ഥിനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഷ്ടപ്പെട്ട് പ്രവേശന പരീക്ഷയെഴുതി മെച്ചപ്പെട്ട റാങ്ക് നേടിയിട്ടും നിരവധി പേര്‍ക്കു പ്രവേശനം നഷ്ടമായതു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥമൂലമാണെന്ന് എറണാകുളം വൈറ്റില സ്വദേശിനി അക്ഷര ബാബു പറഞ്ഞു. നിലവില്‍ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിനിയാണ് അക്ഷര.
കഴിഞ്ഞ പ്രവേശന പരീക്ഷയില്‍ 2101 റാങ്ക് നേടിയവര്‍ക്കുവരെ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചില്ല. ഈ വര്‍ഷം കൂടുതല്‍ കോളജുകളുമായി സര്‍ക്കാര്‍ ധാരണയായതിനാല്‍ സീറ്റുകള്‍ വര്‍ധിച്ചു. 2,600 വരെ റാങ്കുള്ളവര്‍ക്ക് ഇത്തവണ പ്രവേശനം ലഭിക്കും.
കഴിഞ്ഞവര്‍ഷം സ്വാശ്രയ കോളജുകളില്‍ മെറിറ്റ് സീറ്റില്‍ 850 പേര്‍ക്കാണു പ്രവേശനം ലഭിച്ചത്. ഇത്തവണ 1350 പേര്‍ക്കു പ്രവേശനം ലഭിക്കും. കഴിഞ്ഞവര്‍ഷം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ഉറപ്പാക്കാന്‍ ശ്രമം നടത്താത്തവര്‍ ഇപ്പോള്‍ നടത്തുന്ന സമരം പ്രഹസനമാണെന്നും അക്ഷര ബാബു പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഉയര്‍ന്ന റാങ്ക് നേടിയിട്ടും പ്രവേശനം ലഭിക്കാതെ പോയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആലപ്പുഴ സ്വദേശിനി ബിജി, വര്‍ക്കല സ്വദേശിനി ചിത്ര, അക്ഷരയുടെ മാതാവ് ദീപ്തി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക