|    May 29 Mon, 2017 3:43 am
FLASH NEWS

പ്രതിപക്ഷ ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

Published : 14th December 2015 | Posted By: swapna en

 

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭയില്‍ അംഗങ്ങളും സ്പീക്കറും തമ്മില്‍ വാക്ക്‌പോരുണ്ടായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസ്സില്‍ കയറി. സോളാര്‍ കേസില്‍ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിപക്ഷം സ്പീക്കറുടെ ഓഫിസിനു മുന്നിലും പ്രതിഷേധിച്ചു.
ചോദ്യത്തോരവേള ആരംഭിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കിയപ്പോഴായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്.   ‘മുഖ്യമന്ത്രി രാജിവെക്കുക’ എന്നാവശ്യപ്പെടുന്ന പ്‌ളക്കാര്‍ഡുകളും ബാനറുകളുമായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ  പ്രതിഷേധം. തുടര്‍ന്ന് അംഗങ്ങളോട് ശാന്തരാവാന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ആവശ്യപ്പെട്ടു. പിന്നീട് സബ്മിഷനും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി.തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day