|    Mar 30 Thu, 2017 2:29 pm
FLASH NEWS

പ്രതിപക്ഷ നേതൃസ്ഥാനം; പ്രതിഷേധവുമായി മുരളീധരന്‍

Published : 29th May 2016 | Posted By: mi.ptk

k-muraleedharan_

തിരുവന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം മുന്‍കൂട്ടിതീരുമാനിച്ചതില്‍ പ്രതിഷേധ സ്വരവുമായി കെ മുരളീധരന്‍ രംഗത്ത്. പ്രതിപക്ഷ നേതാവിനെ നേരത്തെ തിരഞ്ഞെടുത്തത് ശരിയായില്ല എന്ന നിലപാട് പരസ്യമായി പ്രകടിപ്പിച്ചാണ് മുരളീധരന്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ മുരളീധരന്‍ കത്തുനല്‍കി. നിയമസഭയിലേക്ക് ജയിച്ചവരില്‍ കൂടുതല്‍ പേരും ഐ ഗ്രൂപ്പില്‍ നിന്നുള്ളവരാണ് എന്നതായിരുന്നു രമേശ് ചെന്നിത്തലയ്ക്ക് സാധ്യതകൂട്ടിയത്. എന്നാല്‍ ഇത് പാര്‍ട്ടിയിലെ നിയമസഭാംഗങ്ങളുമായി കൂടിയാലോചിക്കാതെയാണെന്നാണ് ആരോപണം. ഈ തീരുമാനം നിയമസഭാ കക്ഷിയോഗത്തില്‍ എടുക്കേണ്ടതായിരുന്നെന്നും നേരത്തെ എടുത്തത് ശരിയായില്ലെന്നുമാണ് മുരളീധരന്റെ പരാതി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day