|    Oct 20 Sat, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതിപക്ഷ നേതാവ് : യോഗ്യന്‍ ഉമ്മന്‍ചാണ്ടിയെന്ന് കെ മുരളീധരന്‍

Published : 12th September 2017 | Posted By: fsq

 

കൊല്ലം: പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടി നേതൃനിരയില്‍ വരണമെന്നത് പ്രവര്‍ത്തകരുടെ വികാരമാണെന്നും അദ്ദേഹം. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ചെന്നിത്തലയെ തള്ളിക്കൊണ്ട് മുരളീധരന്‍ പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കുറച്ചുകാലമായി നല്ല രീതിയിലല്ലെന്നും ഇതിനെതിരേ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ വികാരമുണ്ടെന്നും ഈ വികാരം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കുറെ കാലമായി നേതൃനിരയിലേക്ക് വരുന്നില്ലെന്നും, മറ്റുള്ള പ്രവര്‍ത്തകരെ പോലെതന്നെ തനിക്കും ആ വികാരമുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss