|    Oct 24 Tue, 2017 3:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 നോട്ട് പിന്‍വലിച്ചതോടെ സംസ്ഥാന ജനങ്ങളുടെ നിത്യജീവിതത്തിലുണ്ടായ പ്രതിസന്ധി ലഘൂകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു.കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സഹകരണ ബാങ്കകള്‍ക്കും നോട്ടുകള്‍ മാറ്റി നല്‍കന്നതിനുള്ള അനുമതി നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പിന്‍വലിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്  ആവശ്യമായത്ര നൂറിന്റെ നോട്ട് അടിയന്തിരമായി എത്തിക്കണം. ഒരാള്‍ക്ക് നാലായിരം രൂപ മാറ്റിക്കൊടുക്കുമെന്നാണ് പറഞ്ഞിരുന്നെങ്കിലും 2000രൂപ മാത്രമാണ് പല ബാങ്കുകാരും നല്‍കുന്നത്. കേരളത്തിലെത്തിയിട്ടുള്ള വിദേശിയരുള്‍പ്പെടുള്ള വിനോദസഞ്ചാരികള്‍ക്ക് പണം മാറ്റി വാങ്ങാന്‍ കഴിയുന്നില്ല. കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് രമേശ് ചെന്നിത്തല പ്രധാന മന്ത്രിയോടും ധനകാര്യമന്ത്രിയോടും കത്തില്‍ അഭ്യര്‍ഥിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക