|    May 26 Fri, 2017 11:16 am
FLASH NEWS

പ്രതിപക്ഷ നേതാവിനെതിരായ പരാതിയില്‍ കഴമ്പില്ല: പോലിസ്

Published : 29th July 2016 | Posted By: SMR

പെരുമ്പാവൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജിയില്‍ കഴമ്പില്ലെന്ന് കാണിച്ച് പെരുമ്പാവൂര്‍ പോലിസ് കോടതിക്ക് റിപോര്‍ട്ട് നല്‍കി. കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരേ ബിജു രാധാകൃഷ്ണന്‍ ഹരജി നല്‍കിയത്. രമേശ് ചെന്നിത്തല സോളാര്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലെ പരാമര്‍ശം തന്നെ ദോഷകരമായി ബാധിക്കുന്നതാണെന്ന് കാണിച്ചാണ് ബിജു ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസെടുത്ത് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി പെരുമ്പാവൂര്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെരുമ്പാവൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമല്ല ഹരജിയില്‍ കാണിച്ചിരിക്കുന്നതെന്നും ഹരജിയില്‍ പറയുന്ന കാര്യങ്ങളില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും കാണിച്ചാണ് പോലിസ് കോടതിക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day