|    Jun 23 Sat, 2018 4:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിപക്ഷ കൂട്ടായ്മ ജനങ്ങളുടെ വികാരം: രാഹുല്‍

Published : 14th June 2018 | Posted By: kasim kzm

മുംബൈ: ബിജെപിക്കും ആര്‍എസ്എസിനും മോദിക്കുമെതിരായ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കേവലം രാഷ്ട്രീയം മാത്രമല്ലെന്നും അതു ജനങ്ങളുടെ വികാരമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ഭരണഘടനയെയും മറ്റു ജനാധിപത്യ സ്ഥാപനങ്ങളെയും ആക്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍.
ഇന്ധനവില ചരക്കുസേവന നികുതിയില്‍ ഉള്‍പ്പെടുത്തണമെന്നു പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അതില്‍ താല്‍പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു. മുബൈയില്‍ രണ്ടു ദിവസത്തെ പര്യടനത്തിന് എത്തിയതായിരുന്നു രാഹുല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss