|    Jun 24 Sun, 2018 4:03 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രതിപക്ഷ ഐക്യം വിജയിക്കുമെന്നോര്‍മിപ്പിച്ച് കൈരാന

Published : 1st June 2018 | Posted By: kasim kzm

കൈരാന: രാജ്യം ഉറ്റുനോക്കിയ ഉത്തര്‍പ്രദേശിലെ കൈരാന മണ്ഡലത്തില്‍ ആര്‍എല്‍ഡിഎസ്പി സംയുക്ത സ്ഥാനാര്‍ഥി ബീഗം തബസ്സും ഹസന്‍ തിളക്കമാര്‍ന്ന വിജയം കൈവരിക്കുമ്പോള്‍ ഒരിക്കല്‍ കൂടി രാജ്യത്ത് പ്രതിപക്ഷ ഐക്യമെന്ന സമവാക്യം ശക്തിപ്പെടുകയാണ്. തബസും 40,000ലേറെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ മൃഗാങ്ക സിങിനെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെ മല്‍സരിച്ചാണ് തബസ്സും വിജയിച്ചത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കേരളം, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, മേഘാലയ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഒട്ടും ആശ്വസിക്കാനുള്ള സ്ഥിതിയല്ല ബിജെപിയുടേത്. കേന്ദ്ര ഭരണവും ഇതുവരെ ഇല്ലാതിരുന്നത്രയും സംസ്ഥാനങ്ങളില്‍ അധികാരം കൈയാളുന്ന പാര്‍ട്ടിക്ക് അടിപതറുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ ഒഴികെ മറ്റെല്ലായിടത്തും ബിജെപി പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പ് ഫലത്തില്‍ എടുത്ത് പറയേണ്ട വിജയമാണ് ഉത്തര്‍പ്രദേശിലെ കൈരാന ഉപതിരഞ്ഞെടുപ്പില്‍ തബസ്സും ഹസന്‍ നേടിയത്. വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണം ദേശീയ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പാണ് ഈ ലോക്‌സഭാ മണ്ഡലത്തിലേത്.
ബിജെപിയുടെ മൃഗാങ്ക സിങിനെ തോല്‍പിച്ച ബീഗം തബസ്സും ഹസന്‍ അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ ടിക്കറ്റിലാണ് മല്‍സരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ ഏറെ നിര്‍ണായകമാണ് പ്രതിപക്ഷകഷികള്‍ ഒന്നിച്ച് നിന്ന് നേടിയെടുത്ത ഈ വിജയം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss