|    Mar 25 Sat, 2017 1:27 pm

പ്രതിപക്ഷത്തിന് ബജറ്റിനെക്കുറിച്ച് ധാരണയില്ല; ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍

Published : 4th March 2016 | Posted By: SMR

ഗുരുവായൂര്‍: നഗരസഭയിലെ ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇറങ്ങി പോകുകയും പ്രതിഷേധകുറിപ്പിറക്കുകയും ചെയ്തത് ബജറ്റിനെകുറിച്ച് പ്രാഥമിക ധാരണയില്ലാത്തതു കൊണ്ടാണെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി കെ ശാന്തകുമാരിടീച്ചര്‍.
ധനകാര്യ കമ്മിറ്റി അംഗീകരിച്ച ബജറ്റിലെ ചില പദ്ധതികളെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ വാര്‍ത്തയായി വരുന്നതുമൂലം പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നിരിക്കേ ബജറ്റവതരിപ്പിക്കുന്നതിന് മുമ്പ് ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ് ഇറങ്ങിപോയപ്പോള്‍, ഇക്കൂട്ടര്‍ സ്വയം അപഹാസ്യരായിരിക്കയാണെന്നും നഗരസഭ ചെയര്‍ പേഴ്‌സണ്‍ പ്രഫ. പി കെ ശാന്തകുമാരി ടീച്ചര്‍ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ജനഹിതം നിറഞ്ഞ വികസന ബജറ്റിനെ രാഷ്ട്രീയ തിമിരത്തോടെ നോക്കി, ജനാധിപത്യത്തെ അപമാനിക്കുന്ന പ്രവണതയില്‍ നിന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മാറിനില്‍ക്കണമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ അഭ്യര്‍ഥിച്ചു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക